Contact us

Reporting from: https://exhibits.lib.utexas.edu/spotlight/south-asian-popular-and-pulp-fiction/feature/no-one-reads-like-that-anymore

"No one reads like that anymore" / "അന്നത്തെപ്പോലെയൊന്നും ഇപ്പോൾ ആരും വായിക്കാറില്ല"

കാർത്തിക(നോവൽ)
സംഘഗാനം(നോവൽ)
സ്നേഹംവിളഞ്ഞ വയലേലകൾ (നോവൽ)
ജാലകക്കിളി (നോവൽ)

Interviewer: Have your readers changed over time? That is, did one segment of society read your books before, and now a different group reads them?

അഭിമുഖം നടത്തുന്നയാൾ: സാറിന്റെ പുസ്തകം വായിക്കുന്നവർ മാറിയിട്ടുണ്ടോ? അതായത്, സമൂഹത്തിലെ ഒരുഭാഗം കുറെമുമ്പ് സാറിന്റെ പുസ്തകം വായിക്കുമാരുന്നു, ഇപ്പോൾ വേറെ ഭാഗമാണ് വായിക്കുന്നത് എന്ന വ്യത്യാസം ഉണ്ടോ

Joysi: When I started writing, I had a lot of readers—people from all parts of society. As I mentioned, I’m quite old now. Back then, my readers ranged from age 30 to 80. That generation is gone. Now a new generation is reading. But when I started, there was no TV. Only radio. No mobile phones. Nothing. Reading was the only hobby. That was a golden age for reading. Around 3 million copies of periodicals were sold back then.

When TV came, that number dropped. A new entertainment medium had arrived, and people shifted to it. Some readers moved away from books. Then mobile phones came, and communication became easier. People spent their time messaging friends and lovers...

That time for reading has been lost. Then came smartphones—people started taking photos, watching videos. After that came WhatsApp, and other social media platforms. By then, the younger generation stopped reading books, magazines—anything. They just hold their phones. That’s all. Reading has declined drastically. There’s no reading anymore. What used to be 3 million copies sold has now dropped to just 300,000.

Back then, we had games—so many. I used to play volleyball, badminton, even tennis occasionally. That generation was physically active and healthy. Even now, people my age are relatively healthy. But the younger generation doesn’t go outside, doesn’t exercise. If they get a little free time, they’re on their phones. Their health is a major concern. And they don’t read. They gain nothing from reading.

ജോയ്സി: ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് ഒരുപാട് വായനക്കാർ ഉണ്ടായിരുന്നു. അതായത് സമൂഹത്തിന്റെ ഒരുപാട് വായനക്കാർ ഉണ്ടായിരുന്നു. ഞാൻപറഞ്ഞില്ലെ എനിക്കിത്രേം പ്രായമായി. അക്കാലത്ത് ഒരു 30-40 മുതൽ ഒരു 80 വയസ്സുവരെയുള്ള ആളുകൾ ആയിരുന്നു. ആ ഒരു ജെനറേഷൻ പോയി. പിന്നെവന്ന ഒരു ജനറേഷൻ ആണ് ഇപ്പൊ വായിച്ചോണ്ടിരിക്കുന്നത്. പക്ഷെ, ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് ടി വി ഇല്ല. റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു. മൊബൈൽ ഫോൺ ഇല്ല. ഒന്നുമില്ല. അപ്പൊ ഇതുമാത്രമാണ് ഒരേയൊരു ഹോബി, വായന. വായന മാത്രമേയുള്ളു. അതൊരു നല്ലകാലമായിരുന്നു, വായനയുടെ. ഏകദേശം മുപ്പതുലക്ഷം പീരിയോഡിക്കൽസിന്റെ കോപ്പികൾ അന്ന് വിറ്റുപോയിരുന്നു. അത് ടി.വി. വന്നപ്പോൾ കുറേ കുറഞ്ഞു. കാരണം അടുത്ത ഒരു എന്റർടൈൻ മാധ്യമം വന്നല്ലോ. അപ്പൊ അതിലേക്ക് മാറി. വായനയുടെ കുറച്ചുപേർ അങ്ങനെ മാറി. മൊബൈൽ ഫോൺ വന്നു കഴിഞ്ഞപ്പോൾ, ആളുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഈസി ആയി. അപ്പൊ കിട്ടുന്ന സമയം ഫ്രണ്ട്സുമായി, ലവ്വേഴ്‌സുമായി ഒക്കെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ആശയവിനിമമായി. അതും ഈ വായനയുടെ സമയം കളഞ്ഞു. പിന്നെ സ്മാർട്ട് ഫോൺ വന്നപ്പോൾ അതിലേക്കായി - ഫോട്ടോ എടുക്കാം ഇരുന്നു കാണാം. അതുകഴിഞ്ഞ് ഈ വാട്സ്ആപ്, മാറ്റ് സോഷ്യൽ മീഡിയ, എല്ലാം വന്നപ്പഴേക്കും പുതിയ തലമുറയിലുള്ളവർ പുസ്തകം വായിക്കില്ല, ബുക്ക് വായിക്കില്ല, മാഗസിൻസ് വായിക്കില്ല, ഒന്നുമില്ല. ഫോൺ എടുത്തുവച്ചിരിക്കും, അതു മാത്രമായി. അങ്ങനെ വായന ഒരുപാട് പുറകോട്ടുപോയി. വായനയില്ല. അന്ന് മുപ്പത് ലക്ഷം ഉണ്ടായിരുന്നത്, ഇന്ന് എല്ലാംകൂടി മൂന്ന് ലക്ഷമായി. അന്ന് കളികളുണ്ടായിരുന്നു, ഇഷ്ടംപോലെ. ഞാനൊക്കെ പണ്ട് വോളിബോൾ കളിക്കുമായിരുന്നു. ബാട്മിന്ടൻ കളിക്കുമായിരുന്നു. ഇടക്ക് ടെന്നീസ് കളിക്കുമായിരുന്നു. അപ്പൊ ഇതീന്നൊക്കെ നമുക്കൊരു ആരോഗ്യമുള്ള ഒരു ജനെറേഷൻ ആ സമയത്ത് ഉണ്ടായിരുന്നു. ഇപ്പഴും എന്റെ ഏജിൽ ഉള്ളവർ ഒരുവിധം ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. പക്ഷെ വരുന്ന തലമുറ ഗ്രൗണ്ടിൽ ഇറങ്ങി ഒന്നും ചെയ്യുന്നില്ല, exercise ഒന്നും ചെയ്യുന്നില്ല. ഇത്തിരി സമയം കിട്ടിയാൽ മൊബൈൽ വച്ചിരിക്കും. അവരുടെ ആരോഗ്യമൊക്കെ വലിയ പ്രശ്നമാണ്. വായനെയുമില്ല. വായനയിലൂടെ അവർക്ക് ഒന്നും കിട്ടുന്നില്ല.

These days, you see libraries everywhere in Kerala. But when you go inside, no one’s there.

ഇന്ന് കേരളത്തിൽ എവിടെപ്പോയാലും ഒരുപാട് വായനശാല കണ്ടിരുന്നു. എങ്കിലും ഉള്ളിൽ പോയാൽ ആരുമില്ല.

Joysi: When I was 24, I knew how many states were in the United States, how the American Civil War happened, how the northern and southern states fought, who won, why the war happened. I knew how wars unfolded in Russia, how communism developed in China—I read about all of it. No one reads like that anymore. That kind of reading gave me immense support when I started writing. I was lucky to have had access to that kind of reading back then….

…. Back when I started writing, if someone went from here to Malabar, we wouldn’t know what happened to them. We’d only find out when they returned—maybe six months later. We wouldn’t even know if they got married while they were away. That was a story. That kind of story doesn’t exist anymore. Now, if someone goes to Brazil, we can call them in the evening and ask where they are, what they’re doing, what they’re eating. So stories have shifted—from places to people’s minds. Now we mine the mind, bring out the forests hidden inside. That’s what today’s stories are about.

ജോയ്സി: എനിക്കൊരു 24 വയസുള്ളപ്പോൾ അമേരിക്കൻ ഐക്യനാടുകളിൽ എത്ര സ്റ്റേറ്റ് ഉണ്ട്, അമേരിക്കൻ ആഭ്യന്തര യുദ്ധം എങ്ങനെ നടന്നു, വടക്കൻ സ്റ്റേറ്റ്കളും തെക്കൻ സ്റ്റേറ്റ്കളും എങ്ങനെ യുദ്ധം നടന്നു. ആ യുദ്ധത്തിൽ ആരാണ് വിജയിച്ചത്, എന്തുകൊണ്ടാണ് യുദ്ധം നടന്നത്, റഷ്യയിൽ എങ്ങനെയാണ് യുദ്ധം നടന്നത്, ചൈനയിൽ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് - ഇങ്ങനെ എല്ലാത്തിനെക്കുറിച്ചും ഞാൻ വായിച്ചിട്ടുണ്ട്. അങ്ങനെ വായിക്കുന്ന ആരും ഇന്നില്ല. അങ്ങനെ വായിച്ചതുകൊണ്ടാണ് പിന്നീട് എഴുതാൻ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തത്. അന്നൊക്കെ അങ്ങനെ വായിക്കാൻ പറ്റിയതിൽ ഭാഗ്യമുണ്ടായി…

…ഞാൻ എഴുതിത്തുടങ്ങുന്ന സമയത്ത്, ഇവിടുന്നൊരാൾ മലബാറിൽ പോയാൽ അവിടെ അയാൾക്ക് എന്തു സംഭവിച്ചു എന്ന് നമുക്കറിയില്ല. അയാൾ തിരിച്ചുവന്നാലേ അറിയാൻ പറ്റുള്ളൂ. ആറ് മാസം കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കിൽ അപ്പഴേ അറിയത്തുള്ളൂ എവിടൊക്കെ പോയി എന്തൊക്കെ ചെയ്‌തെന്ന്. അയാൾ അവിടെപ്പോയി ഒരു കല്യാണം കഴിച്ചുവെന്നു പോലും നമുക്ക് അറിയത്തില്ല. അപ്പൊ അത് ഒരു സ്റ്റോറിയാണ്. ആ സ്റ്റോറി ഇന്നില്ല. ഇന്ന് ബ്രസീലിൽ പോയാൽ ഇവിടിരുന്ന് വൈകുന്നേരം വിളിച്ചിട്ട് അവിടെയെത്തിയോ, എന്ത് ചെയ്യുന്നു, എന്താ കഴിക്കുന്നത്, അതെല്ലാം അറിയാം. അപ്പൊ ആളുകളുടെ മനസിലേക്ക് കഥ മാറി. സ്ഥലങ്ങളിൽനിന്ന് കഥ ആളുകളുടെ മനസിലേക്ക് മാറി. മൈൻഡ് ഇങ്ങനെ ഖനനം ചെയ്തെടുത്ത് അതിനകത്തിരിക്കുന്ന കാടുകൾ പുറത്തുകൊണ്ടുവരുക. അതായി ഇന്നത്തേത്.