Writing novels, writing TV serials / നോവലുകൾ എഴുതുന്നു, റ്റി.വി. സീരിയലുകൾ എഴുതുന്നു
Interviewer: As you mentioned, some of your novels have been adapted into serials, while others were published as novels. What was the difference? Was it your choice? Did you prefer the format after working on serials?
അഭിമുഖം നടത്തുന്നയാൾ: സാർ പറഞ്ഞതുപോലെ ചില നോവലുകൾ സീരിയലുകളായി വന്നിട്ടുണ്ട്. അതുപോലെതന്നെ, മറ്റുനോവലുകൾ നോവലുകളായിത്തന്നെ പ്രസിദ്ധീകരിച്ചു. ആ വ്യത്യാസം എന്തായിരുന്നു? എങ്ങനെയായിരുന്നു? അതായത്, സാറിന്റെ ചോയ്‌സ് ആയിരുന്നോ? സീരിയലുകൾക്ക് ശേഷം ആ ഫോർമാറ്റ് ഇഷ്ടപ്പെട്ടോ?
Joysi: I do like [the TV serial] format. But novels are the best medium—better than [TV] serials. Books are the best way to reach people. When we turn a story into a serial, a lot of issues come up. There are compromises. If the actor isn’t good, it fails. If the direction isn’t good, it fails. If the music or dubbing isn’t good, it fails. And serials often include filler scenes, which dilute the depth of the story.
But in a book, readers can imagine everything—the house, the setting, the characters—just the way they like. That’s lost in a serial. A reader might imagine a beautiful woman while reading the book, but the actress cast in the serial might not match that image. So complaints arise.
ജോയ്സി: ആ ഫോർമാറ്റ് ഇഷ്ട്ടമാണ്. പക്ഷെ, നോവലുകളാണ് ഏറ്റവും നല്ല മീഡിയം, സീരിയലുകളെക്കാളും. ആളുകൾക്കിടയിലേക്ക് ചെല്ലാൻ പറ്റിയ ഏറ്റവും നല്ല മീഡിയം ബുക്ക് തന്നെയാണ്. നമ്മളത് സീരിയലുകൾ ആക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ വരും. കുറവുകൾ വരും. ആർട്ടിസ്റ്റ് നല്ലതല്ലെങ്കിൽ പോകും. ഡൈറക്ഷൻ നല്ലതല്ലെങ്കിൽ പോകും. മ്യൂസിക് നല്ലതല്ലെങ്കിൽ പോകും. ഡബ്ബിങ് ഇതൊക്കെ നല്ലതല്ലെങ്കിൽ പോകും. പിന്നെ സീരിയൽസ് നമ്മൾ ചെയ്യുമ്പോൾ കുറെ ഫില്ലർ സീൻസ് അതിൽ വരും. അപ്പൊ അതിന്റെ ഡെപ്ത്ത് കുറഞ്ഞുപോകും. എന്നാൽ എഴുതിവച്ച ബുക്കില് ആളുകൾക്ക് അവർക്ക് ഇഷ്ട്ടമുള്ള വീട്, സ്ഥലം, കാരക്ടേഴ്‌സ് എല്ലാം വായനക്കാർക്ക് ഇമാജിൻ ചെയ്യാൻ പറ്റും. സീരിയലിൽ അതെല്ലാം നഷ്ടപെട്ടുപോകും. നല്ല ബ്യുട്ടിഫുൾ ആയുള്ള ഒരു ലേഡിയെ ആയിരിക്കും ബുക്കിലൂടെ വായനക്കാരൻ സങ്കൽപ്പിച്ചു വച്ചിരിക്കുന്നത്. സീരിയലിൽ നമ്മൾ ഒരു നടിയെ നോക്കിയെടുക്കുമ്പോൾ അത്ര സൗന്ദര്യം ഉണ്ടാകണമെന്നില്ല. അപ്പൊ അങ്ങനെയൊക്കെയുള്ള കംപ്ലൈന്റ്സ് ഉണ്ടാകും.
When you write a story for TV or film, does it feel different from writing a novel? Or is it mostly the same?
അപ്പോൾ ഒരു ടി.വി-യിനോ ചലച്ചിത്രത്തിനോ ഒരു കഥ എഴുതുമ്പോഴും, ഒരു നോവലിനുവേണ്ടി എഴുതുമ്പോഴും ഒരു വ്യത്യാസം ഉള്ളിൽ തോന്നുമോ? അല്ലെങ്കിൽ ഏകദേശം സെയിം ആണോ?
Joysi: There’s not much difference. I only give stories that I’ve already written—serialized or published as books—for TV and film. I never create stories specifically for [TV or film] formats. Only written stories are given. And I don’t make major changes. Once the story ends, the serial ends. Other serials might stretch the story with subplots and extensions, but I finish mine with a single storyline.
ജോയ്സി: വലിയമാറ്റം വരുത്താറില്ല. എഴുതിയ, സീരിയൽസ് ചെയ്ത, അല്ലെങ്കിൽ ബുക്കായിട്ട് പബ്ലിഷ് ചെയ്ത കഥകൾ മാത്രമേ ഈ സീരിയൽസിനും സിനിമക്കും ഒക്കെ കൊടുക്കാറുള്ളു. അല്ലാതെ നമ്മൾ അതിനുവേണ്ടീട്ട് കഥകൾ ഒരിക്കലും ഉണ്ടാക്കീട്ടില്ല. റിട്ടൺ സ്റ്റോറീസ് മാത്രമേ കൊടുക്കത്തുള്ളൂ. അതില് വല്യ മാറ്റങ്ങളൊന്നും വരുത്തില്ല. കഥ തീരുമ്പോൾ ആ സീരിയൽ നിർത്തും. മറ്റ് സീരിയൽസ് ഒക്കെ പിന്നേം അതിനോട് ചേർത്ത് ചേർത്ത് സബ്സ്റ്റോറീസ് ഒക്കെ ഇങ്ങനെ ഉണ്ടാക്കി അത് നീട്ടികൊണ്ടുവരും. പക്ഷെ ഞാൻ ഒറ്റ സ്റ്റോറി കൊണ്ട് തീർക്കും, സീരിയലിന്.
Speaking of publishers…can you share your experience working with them? Is it difficult to get published? Are there challenges? Sometimes, even top publishers can be hard to access.
പബ്ലിഷിനെ കുറിച്ച് പറഞ്ഞു... സാറിന്റെ അനുഭവം അവരുമായി എങ്ങനെയാണെന്ന് പറയാൻ പറ്റുമോ? അതായത്
പബ്ലിഷ് ചെയ്യണമെങ്കിൽ അത് കൂടുതൽ പ്രയാസമാണോ, പ്രശ്നങ്ങൾ ഉണ്ടോ എന്നാണ് ചോദിക്കുന്നത്?അതായത്, ചിലസമയത്ത് ഏറ്റവും ടോപ് പബ്ലിഷർ കൂടെ പബ്ലിഷ് ചെയ്യാൻ ഒരാഗ്രഹം ഉണ്ടെങ്കിൽ പ്രയാസം വരും.
Joysi: No, it’s not difficult. The issue is that when they ask for a story, I may not have one ready to give. For example, the [TV] serial I’m working on this year was already booked last year. So when they say they want it, and someone else also wants it, I can’t give it to everyone. I don’t have enough material. I write two novels a year…
ജോയ്സി: ഇല്ല. അവര് ചോദിക്കുമ്പോൾ എനിക്ക് കഥ കൊടുക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഈ വർഷം സീരിയലൈസ് ചെയ്തുകൊണ്ടിരിക്കുന്നത്, കഴിഞ്ഞവർഷം തന്നെ ബുക്ക് ചെയ്ത് വച്ചിരിക്കുകയാണ്. അപ്പൊ അത് അവർക്ക് വേണം, ഇവർക്ക് വേണം എന്ന് പറഞ്ഞ് വരും. അപ്പൊ നമുക്ക് അങ്ങനെ എല്ലാവർക്കും കൊടുക്കാൻ പറ്റുന്നില്ല. അതിനുള്ള മാറ്റർ ഇല്ല എന്റെ കയ്യിൽ. ഒരു വർഷം രണ്ട് നോവലുകളെ എഴുതുന്നുള്ളു. അപ്പൊ രണ്ടുപേർക്കല്ലേ കൊടുക്കാൻ പറ്റുള്ളൂ.
Is the payment from publishers good?
പബ്ലിഷറിൽ നിന്ന് കിട്ടുന്ന ശമ്പളം ബെറ്റർ ആണോ അല്ലെങ്കിൽ..?
Joysi: It’s very poor.
ജോയ്സി: വളരെ പുവർ ആണ്.
Is that why you prefer serials?
അതുകൊണ്ടായിരിക്കണം സീരിയൽസ് ചെയ്യുന്നത് അല്ലെ?
Joysi: Yes. [Publishers] categorize [my novels] as pulp fiction and distribute it to libraries. They’ll print 1,000 or maybe 2,000 copies and send them to libraries. No one else really buys the books. So what I get is a fixed amount—when I finish writing a book, I get around 20,000 to 25,000 Indian rupees. That’s all.
ജോയ്സി: അതെ. ഇവര് അതൊരു പൾപ്പ് ഫിക്ഷന്റെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ട് ലൈബ്രറികൾക്ക് കൊടുക്കും. അവർ ഒരു ആയിരം കോപ്പി അടിക്കും. അല്ലെങ്കിൽ ഒരു 2000 കോപ്പി അടിക്കും. അടിച്ചിട്ട് അവരത് ലൈബ്രറികൾക്ക് കൊടുക്കും. വേറെ ആരും ബുക്ക്സ് വാങ്ങിക്കാറില്ല. അപ്പൊ അതീന്ന് കിട്ടുന്ന ഒരു വിഹിതം, അതായത് ഇപ്പൊ ഒരു ബുക്ക് എഴുതിക്കഴിയുമ്പോൾ, 20-25,000 ഇന്ത്യൻ റുപ്പീസ് തരും. അത്രേ കിട്ടുന്നുള്ളു.
No royalties?
റോയൽറ്റി ഒന്നും കിട്ടില്ല.
Joysi: No, none. The most I’ve ever received is around 40,000 rupees. That’s it. Because once they print 1,000 copies, they don’t publish a second edition. Every library will have a copy. That’s how it works. But when I write for periodicals, when I write serials, they pay me well. For a 100-chapter serial, I can earn around 1.5 million rupees. Periodicals have the highest demand. They want the content.
ജോയ്സി: അതെ, ഇല്ല. ഏറ്റവും കൂടുതൽ എനിക്കൊരു 40000 വരെ കിട്ടിയിട്ടുള്ളു. അത്രേയുള്ളു. കാരണം അവർ 1000 കോപ്പി അടിച്ചുകഴിഞ്ഞ് അവർ രണ്ടാമത് കോപ്പി പബ്ലിഷ് ചെയ്യത്തില്ല. എല്ലാ ലൈബ്രറിയിലും കോപ്പികൾ ഉണ്ടാകും. അങ്ങനെയാണ്. പക്ഷെ, ഞാൻ പീരിയോഡിക്കൽസിൽ എഴുതുമ്പോൾ, സീരിയലുകളിൽ എഴുതുമ്പോൾ അവർ എനിക്ക് നല്ല ശമ്പളം തരും. ഒരു നൂറ് ചാപ്റ്ററിനുള്ള ഒരെണ്ണം എഴുതിത്തീരുമ്പോൾ ഒരു 15 ലാക്സ് കിട്ടും. പീരിയോഡിക്കൽസിലാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. അവർക്ക് വേണം.


