Contact us

Reporting from: https://exhibits.lib.utexas.edu/spotlight/south-asian-popular-and-pulp-fiction/feature/pennames-i-write-stories-from-all-perspectives

Pennames: "I write stories from all perspectives" / തൂലികാനാമങ്ങൾ: എല്ലാ കാഴ്ചപ്പാടുകളിലും ഞാൻ കഥകൾ എഴുതുന്നു

Interviewer: You’ve published under different names, haven’t you? What was the reason for that?

അഭിമുഖം നടത്തുന്നയാൾ: അപ്പോൾ സാർ വെവ്വേറെ പേരുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ, അല്ലെ? അതിനെന്തായിരുന്നു കാരണം?

Joysi: I was writing many novels for different magazines. The period from 1986 to 1990 was a great time for my writing. While I was writing during that time, Malayala Manorama newspaper—which has a weekly edition—asked me if I’d join them. At first, I didn’t accept. Because it would affect my freedom as a writer. If I joined them, I wouldn’t be able to write for other publications. You understand, right?

ജോയ്സി: ഞാൻ കുറേ നോവലുകൾ പല മാഗസിൻസിലും എഴുതിക്കൊണ്ടിരുന്നു. ഒരു 86-90 കാലഘട്ടം ഒക്കെയാണ് എന്റെ നല്ല സമയം എഴുത്തിൽ നല്ലപോലെ ആയിവന്നത്. അങ്ങനെ എഴുതിക്കൊണ്ടിരുന്നപ്പോൾ, മലയാള മനോരമ ന്യൂസ്‌പേപ്പർ, അവർക്ക് വീക്കിലി ഉണ്ട്, മലയാള മനോരമ ആഴ്ചപ്പതിപ്പ്. അപ്പോൾ അവര് എന്നോട് അവിടെ ജോലിക്ക് ജോയിൻ ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാൻ ആദ്യം accept ചെയ്തില്ല. എന്തെന്നാൽ എന്റെ എഴുത്തിന്റെ സ്വാതന്ത്ര്യത്തെ അത് ബാധിക്കും. അവിടെ ചേർന്നാൽ മറ്റ് പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ പറ്റില്ല. മനസിലാകുന്നുണ്ടോ?

Yes, I understand.

അതെ, മനസ്സിലാകുന്നുണ്ട്.

Joysi: So, that’s why I didn’t accept it. But later, all those periodicals started shutting down one by one—they all disappeared. There were about 30–35 periodicals at that time. Eventually, they all stopped publishing. That’s when I felt it would be better to stick with just one. So I joined Malayala Manorama in 1991—as an editor and sub-editor for the weekly edition. After that, I could only write for Manorama. At any given time, I could write only one novel, because Manorama would publish only one at a time. But I had many stories to tell. My childhood and the years up to age 25–30 were filled with hardship—poverty, suffering. I ran away from home, went to different places, did whatever work I could to survive. It was a very difficult time. I met many people, saw many lives, visited many places. That’s how I came across so many characters. I turned all of that into stories.

As soon as one story ended, I’d feel the urge to write the next. I’d start the next one immediately. That’s how the flow of writing continued. Then they said, “Why don’t you write another one?” But since I could only publish in Manorama Weekly, they suggested I write under a different name. So I wrote a page under a lady’s pen name...

ജോയ്സി: അപ്പൊ, അതുകൊണ്ട് ഞാൻ അത് സ്വീകരിച്ചില്ല. പക്ഷെ, പിന്നീട് ഈ പീരിയോഡിക്കൽസ് ഒക്കെ ഓരോന്നായി സ്റ്റോപ്പായിത്തുടങ്ങി - എല്ലാം നഷ്ട്ടത്തിലൊക്കെയായിട്ട്. ഏതാണ്ട് 30-35 പീരിയോഡിക്കൽസ് ഉണ്ടായിരുന്നു ആ സമയത്ത്. ഒക്കെയും എല്ലാം നഷ്ട്ടം വന്നിട്ട് ഓരോന്നോരോന്നായി നിർത്തി. അപ്പോൾ എനിക്ക് തോന്നി ഏതെങ്കിലും ഒരെണ്ണത്തിൽ stick-on ചെയ്യുന്നതാവും നല്ലത് എന്ന്. അങ്ങനെ മനോരമയിൽ 91 ൽ ജോയിൻ ചെയ്തു - മലയാള മനോരമ ആഴ്ചപ്പതിപ്പിൽ എഡിറ്ററായി, സബ് എഡിറ്ററായി. പിന്നീട്, മനോരമയിൽ മാത്രമാണ് എനിക്ക് എഴുതാൻ പറ്റിയത്. അപ്പോൾ എനിക്ക് ഒരു സമയത്ത് ഒരു നോവലേ എഴുതാൻ പറ്റുള്ളൂ. മനോരമയിൽ ഒരു സമയത്ത് ഒരു നോവലേ ഉള്ളു. പക്ഷെ എനിക്ക് കുറേ കഥകളുണ്ട്. എന്റെയൊരു ബാല്യകാല ജീവിതവും, 25-30 വരെയുള്ള ജീവിതവും എന്നു പറയുന്നത് ഒരുപാട് കഷ്ടപ്പാടുകൾ ഉള്ളതായിരുന്നു. കഷ്ടപ്പാടുകളും വിഷമങ്ങളും ഒക്കെ - പട്ടിണി, ദുരിതം, വീട്ടിൽ നിന്ന് ഒളിച്ചുപോയി ഓരോ സ്ഥലങ്ങളിൽ പോയി അറിയാവുന്ന പണിയൊക്കെ ചെയ്ത് ജീവിച്ച്, ഇങ്ങനെയൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. അപ്പോൾ ഒരുപാട് ആളുകളെ കണ്ടു. ഒരുപാട് മനുഷ്യരെ കണ്ടു. ഒരുപാട് സ്ഥലങ്ങൾ കണ്ടു. അങ്ങനെ ഒരുപാട് characters കിട്ടുകയാണ്. ഇതെല്ലാം ഇങ്ങനെ കഥകളാക്കി പുറത്തിറക്കി. ഒരു സ്റ്റോറി കഴിയുമ്പോളേക്കും അടുത്ത സ്റ്റോറി എനിക്കെഴുതണം. ഒരെണ്ണം നിക്കുമ്പോൾത്തന്നെ അടുത്തതെഴുതണം. അങ്ങനെ എഴുത്തിന്റെ ആ ഒരു flow ഇങ്ങനെ നിക്കുവാ. അപ്പൊ അവരുപറഞ്ഞു, ഒരു കാര്യംചെയ്തോ, ഒരെണ്ണംകൂടെ എഴുതിക്കോ. നമ്മുടെ മലയാള മനോരമ വീക്കിലിയിൽ മാത്രമല്ലേ എഴുതാൻ പറ്റുള്ളൂ. അപ്പൊ ഒരു സ്റ്റോറി മാത്രമാക്കണ്ട, വേറൊരു പേരിൽ വേറൊരെണ്ണം എഴുതിക്കോളാൻ പറഞ്ഞു. അങ്ങനെ ഒരു പേജ് എഴുതി. ഒരു lady's pen-name...

Nirmala, right?

നിർമല, അല്ലെ?

Joysi: Yes. I wrote about women’s issues—their problems, emotions, sorrows, and struggles. When that came out, people loved it—especially women. Because they had no one to speak for them. It was as if they had found a representative. They really accepted that writing. Until then, I had been writing under the name Joysi. No one realized it was me writing under the new name [Nirmala], because the styles were so different. The writing style changed completely. It felt like a woman was writing it—her problems, her mind. That’s how it was written. And it was a success. So I continued with it.

ജോയ്സി: അതെ. ലേഡീസിന്റെ പ്രശ്നങ്ങൾ, പ്രോബ്ലെംസ്, അവരുടെ വികാര വിചാരങ്ങൾ അവരുടെ വിഷമങ്ങളും സങ്കടങ്ങളും. അതൊക്കെ എഴുതി. അതുവന്നപ്പോൾ എല്ലാവർക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും സ്ത്രീകൾക്ക്. കാരണം അവരുടെ പ്രശ്നങ്ങൾ പറയാൻ ആരുമില്ലാരുന്നു. അപ്പോൾ അവർക്കൊരു റപ്രസെന്ററ്റീവിനെ കിട്ടിയപോലെയായി. ആ എഴുത്ത് അവർ ഒരുപാട് അക്‌സെപ്റ്റ് ചെയ്തു. ജോയ്സി എന്ന പേരിലാണ് അതുവരെ എഴുതിക്കൊണ്ടിരുന്നത്. ആ ഞാനാണ് ഇതെഴുതുന്നതെന്ന് ആർക്കും തിരിച്ചറിയാൻ പറ്റിയില്ല. കാരണം, രണ്ടും രണ്ട് സ്റ്റൈൽ ആയിപ്പോയി. റൈറ്റിംഗ് സ്റ്റൈൽ രണ്ടും വ്യത്യസ്തമായിപ്പോയി. അപ്പൊ ഇത് ഒരു പെണ്ണ് എഴുതുന്നപോലെതന്നെ. അവരുടെ പ്രശ്നങ്ങൾ, അവരുടെ മനസ് - അങ്ങനെ എഴുതി. അത് സക്സസ് ആയി. അപ്പോപ്പിന്നെ അത് കണ്ടിന്യു ചെയ്തുപോയി.

Isn’t it difficult to write in such different voices and perspectives?

അങ്ങനെ വെവ്വേറെ സ്വരത്തിൽ, കാഴ്ചപ്പാടിൽ നിന്നും ഇങ്ങനെ എഴുതാൻ പ്രയാസമില്ലേ ?

Joysi: It is difficult. But I can switch quickly. Once, they asked me to write a thriller. I had never written a thriller before. So I gave it a try. And it got a great readership. It was successful in every way. In fact, it was better than the other two styles. So I’ve continued writing thrillers. But that requires a different mindset.

പ്രയാസമാണ്. പക്ഷെ, എനിക്ക് പെട്ടന്ന് കിട്ടും. അവരൊരു ത്രില്ലർ സ്റ്റോറി എഴുതാൻ പറഞ്ഞു. അപ്പോൾ ഞാൻ അതുവരെ ത്രില്ലർ ഒന്നും എഴുതിയിട്ടില്ല. അപ്പൊ ഞാൻ അതൊന്ന് എഴുതിനോക്കി. എഴുതിനോക്കിയപ്പോൾ അതിന് നല്ല വായനക്കാർ. എല്ലാംകൊണ്ടും അത് സക്സസ് ആയി. ഇത് രണ്ടിനേക്കാളും ബെറ്റർ അതാണ്. അങ്ങനെ അത് ഇപ്പോഴും ചെയ്തോണ്ടിരിക്കുന്നു, ത്രില്ലെർ. അപ്പൊ അതിന് വേറൊരു മൈന്റാണ്.

You’ve written under multiple names, right? Jessie Junior, C.V. Nirmala, Josie Vakamattam...

താങ്കൾ വ്യത്യസ്തമായ പേരുകളിൽ എഴുതിയിട്ടുണ്ട്, അല്ലെ? ജെസ്സി ജൂനിയർ, സി.വി.നിർമ്മല, ജോസി വാകമറ്റം, എന്നിങ്ങനെ.

What kind of books did you write under the name "Jessie Junior"?

ജെസ്സി ജൂനിയർ എന്ന പേരിൽ ഏതുതരം പുസ്തകം എഴുതി?

Joysi: Horror.

ജോയ്സി: ഹൊറർ.

ഡെത്ത് കറന്റ് (സസ്പെൻസ് ത്രില്ലർ)
ആകാശതാഴ്‌വര (നോവൽ)
പാലായനം (നോവൽ)

And Nirmala? Did you write about women’s issues? Was it romance?

നിർമ്മല - വനിതകളുടെ കാര്യങ്ങൾ എഴുതി? റൊമാൻസ്‌ ആണോ?

Joysi: There was romance, yes. But mostly it was about homely, everyday life—housewives and their ordinary experiences.

ജോയ്സി: റൊമാൻസ്‌ ഉണ്ടാകും. പക്ഷെ, ഹോംലി, ഹൗസ് വൈഫിന്റെ സാധാരണ ജീവിതം ആണ്.

നീലാകാശവും മേഘങ്ങളും (നോവൽ)
സ്നേഹജാലകം (നോവൽ)

Josie Vakamattam?

ജോസി വാകമട്ടം?

Joysi: Josie Vakamattam was for thriller stories.

ജോയ്സി: ജോസി വാകമട്ടം, ത്രില്ലർ സ്റ്റോറീസ്.

ലയം (നോവൽ)
വലയം (നോവൽ)

And then there’s Joysi?

പിന്നെ, ജോയ്സി ഉണ്ടല്ലോ?

Joysi: Yes, Joysi is for romantic stories. That’s the name under which I first won the Kunkumam award. All the serious themes are written under the name Joysi. There’s no partiality—I write stories from all perspectives: women’s, men’s, society’s, everyone’s life experiences.

ജോയ്സി: അതെ, ജോയ്സി ആണ് റൊമാന്റിക് സ്റ്റോറീസ്. ജോയ്സി എന്ന പേരിനാണ് ആദ്യം കുങ്കുമം അവാർഡ് കിട്ടിയത്. സീരിയസ് ആയിട്ടുള്ള സംഭവങ്ങൾ എല്ലാം ജോയ്സി എന്ന പേരിലാണ്. അത് പാർഷ്യാലിറ്റി ഒന്നുമില്ല. എല്ലാ ഭാഗത്തുനിന്നുള്ള കഥകൾ പറയും - സ്ത്രീയുടെയും പുരുഷന്റെയും സമൂഹത്തിന്റെയും എല്ലാവരുടെയും ജീവിത കാഴ്ചപ്പാടുകൾ എഴുതുന്നതാണ് ജോയ്സി.

Other than the names I mentioned, have you written under any others?

ഞാൻ ഇപ്പൊ പറഞ്ഞതല്ലാതെ വേറെ പേരുണ്ടോ?

Joysi: Yes, I wrote one novel under another name—my wife’s name, actually. Later, I changed it to Josie Vakamattam.

ജോയ്സി: വേറെ ഒരു പേരിൽ ഞാൻ എഴുതിയിട്ടുണ്ടായിരുന്നു. ഒരു നോവലെ എഴുതിയിട്ടുള്ളു. അത് വൈഫിന്റെ പേരിൽ നേരത്തെ എഴുതിയതായിരുന്നു. അതുപിന്നീട് ജോസി വാകമട്ടം എന്ന പേരിലേക്ക് മാറ്റി.

Which name do you like writing under the most?

ഏത് പേരിൽ എഴുതിയത് ആണ് ഏറ്റവും ഇഷ്ടമുള്ളത് ?

Joysi: Joysi.

ജോയ്സി: ജോയ്സി ആണ്.