"That's how stories are now" / "കഥകൾ ഇപ്പോൾ അപ്രകാരമാണ്"
Interviewer: The film industry today is very different from the 1980s, isn’t it? Was the process back then similar to now, or has it changed?
അഭിമുഖം നടത്തുന്നയാൾ: ഇപ്പഴത്തെ സിനിമ രംഗമൊക്കെ അന്നത്തെ, 80 കളിലെ സിനിമാരംഗം തമ്മില് ഭയങ്കര വ്യത്യാസമല്ലേ. അപ്പൊ ആ സമയത്തെ, അതായത് പ്രോസസ്സ് ഒക്കെ ഏകദേശം സെയിം ആണോ അതോ വ്യത്യാസമാണോ?
Joysi: Yes, there’s been a big change. Back then, stories revolved around families—one family, then another nearby, and so on. Films were deeply connected to family dynamics. Now, it’s more about individuals. One person’s problem, another’s issue, someone else’s struggle. The characters are loosely connected. Often, there’s no father, no mother, no siblings—no family structure. That’s how stories are now.
Sometimes, there’s no proper climax. The film just ends somewhere. You don’t get a clear resolution. You’re left wondering why the film was made. But something has been said.
Another change is the increase in realism. The drama has reduced—it’s no longer like stage plays. Now it’s more like real-life events—dialogues, presentation, and acting. In the past, beautiful actors and actresses were enough. Now, it’s all about good acting. That’s a positive change. But there are some downsides too.
ജോയ്സി: അതെ, ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. അന്ന് ഒരു കുടുംബത്തിലാണ് കഥകളൊക്കെ നടക്കുന്നത്. ഒരു ഫാമിലി, വേറൊരു ഫാമിലി അതിന്റടുത്ത് വേറൊരു ഫാമിലി, അങ്ങനെ ഫാമിലികളുമായി ബന്ധപ്പെട്ടാണ് സിനിമകളൊക്കെ അന്ന്. ഇപ്പോൾ വ്യക്തികളാണ്. ഒരാളുടെ ഒരു വിഷമം, അടുത്തയാളിന്റെ ഒരു വിഷമം, വേറൊരാളുടെ ഒരു വിഷമം, ഇങ്ങനെ ആളുകൾ തമ്മിൽ റിലേറ്റഡ് ആണ്. അതിൽ അച്ഛൻ ചിലപ്പോൾ ഉണ്ടാവില്ല, അമ്മ ഉണ്ടാവില്ല, സഹോദരി ഉണ്ടാവില്ല, ഒരു കുടുംബം ഉണ്ടാവില്ല - അങ്ങനെയാണിപ്പോ സ്റ്റോറി. ചിലപ്പോ ഒരു നല്ല ക്ലൈമാക്സും ഉണ്ടാവില്ല. എവിടെയെങ്കിലും പോയി അവസാനിക്കും. സിനിമക്കൊരു ശരിയായ ഉത്തരം കണ്ടെത്തില്ല , സിനിമ എന്തിനെടുത്തു എന്നറിയാതെ പോകും. പക്ഷെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. പിന്നെ വേറൊരു മാറ്റം, റിയാലിറ്റി കൂടുതലുണ്ട്. സ്റ്റേജ് നാടകം പോലെ ഡ്രാമ കുറഞ്ഞു. ഡ്രാമ കുറഞ്ഞിട്ട്, ലൈഫിലെ ചില സംഭവങ്ങൾ നടക്കുന്നപോലെ - ടയലോഗ്സ്, പ്രസന്റേഷൻ, പിന്നെ ആർട്ടിസ്റ്റ്. പണ്ട് നല്ല സുന്ദരീ സുന്ദരന്മാരായിട്ടുള്ള, ബ്യുട്ടിഫുൾ ആയിട്ടുള്ള ആളുകൾ മതിയായിരുന്നു. ഇപ്പൊ അതൊന്നും വേണ്ട. അഭിനയം നല്ലത് മതി. അങ്ങനെ നല്ല മാറ്റം ഉണ്ട്. അതുപോലെ കുറച്ച് ദോഷങ്ങളും ഉണ്ട്.
What are the downsides?
ദോഷം എന്തൊക്കെയെന്ന് പറയുമോ?
Joysi: When a story is being told, we expect the film to continue. But it ends abruptly. The story isn’t fully told—it just stops somewhere. It might follow two people’s lives, show where they go, but their journey never reaches a destination. It ends somewhere along the way. That’s it—the film is over. The struggles they face during that journey are portrayed very naturally, but there’s no resolution. That’s the problem.
Also, family connections are no longer shown. The relationships between siblings, between father and mother—they’re missing.
ജോയ്സി: ഒരു കഥ പറഞ്ഞ് വരുമ്പോൾ, നമ്മള് വിചാരിക്കും ഇനീം സിനിമ ഉണ്ടെന്ന്. പക്ഷെ സിനിമ തീർന്നുപോയി. കഥപറഞ്ഞ് അവസാനിപ്പിച്ചിട്ടില്ല. എവിടെയോ നിർത്തി. രണ്ടുപേരുടെ ജീവിതം പറഞ്ഞുപോന്നു. അവരെവിടെയോ ചെന്നു. അവര് യാത്ര തുടങ്ങിയിട്ട് ഒരിടത്തുമെത്തിയിട്ടില്ല. വഴിയിലെവിടെയോ നിർത്തി. അത്രേയുള്ളു, സിനിമ തീർന്നു. പക്ഷെ ആ യാത്രക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ നാച്ചുറൽ ആയിട്ട് അവര് ഇതില് കാണിക്കുന്നുണ്ട്. പക്ഷെ ഒരിടത്തും എത്തുന്നില്ല. അങ്ങനത്തെ പ്രശ്‍നങ്ങളാണ്. പിന്നെ, ഈ ഫാമിലി അറ്റാച്ചഡ് ഇപ്പൊ ഒന്നും കാണിക്കുന്നില്ല. സഹോദരൻ, ബ്രദർ-സിസ്റ്റർ അവര് തമ്മിലുള്ള റിലേഷൻ, അച്ഛൻ-അമ്മ അതൊന്നും കാണുന്നില്ല.
So the lives of Keralites aren’t being portrayed anymore, right?
കേരളീയരുടെ ജീവിത ഭാഗം കാണിക്കുന്നില്ല, അല്ലെ?
Joysi: Exactly. All of that has been left out. But in real homes, those relationships still exist. People live as families. There’s a father, a mother, a brother, a sister. There are connections in all directions—relatives, gatherings, everything. But in films, that’s missing. Instead, it’s just one person’s problem, their discomfort, and a lot of dialogue.
അതെ അതെ, അതെല്ലാം വിട്ടു. പക്ഷെ വീടുകളിൽ ഇതെല്ലാം ഉണ്ട്. എല്ലാവരും ഫാമിലിയായിട്ടാണ് ജീവിക്കുന്നത്. അവിടെ അച്ഛനുണ്ട് അമ്മയുണ്ട് സഹോദരനുണ്ട് സഹോദരിയുണ്ട് അങ്ങോട്ടും ഇങ്ങോട്ടും ബന്ധങ്ങളുണ്ട് റിലേറ്റീവ്സ് ഉണ്ട് അവര് തമ്മിലുള്ള ഗാതറിംഗ്‌സ് ഇതെല്ലാം ഉണ്ട്. പക്ഷെ, സിനിമയിൽ അതില്ല. ഒന്നുകിൽ ആരുടെയെങ്കിലും ഒരു പ്രശ്നം, അസ്വസ്ഥതകൾ, പിന്നെ ഡയലോഗ്‌സുകൾ വളരെ കൂടുതലാണ്.


